മുസ്്‌ലിം മുന്നേറ്റത്തില്‍ അമര്‍ഷം പുലര്‍ത്തുന്നവര്‍
ഇംതിയാസ് അഹ്മദ്, മലപ്പുറം
കേരളത്തിലെ മതമൈത്രി പേരുകേട്ടതാണ്. എന്നാല്‍, അടുത്തിടെ സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവനകള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ബുദ്ധിപൂര്‍വം ഉണ്ടാവുന്നു. ഇതില്‍ എല്ലായ്‌പ്പോഴും ഇരയുടെ പക്ഷത്ത് നില്‍ക്കുന്നത് മുസ്്‌ലിം സമുദായമാണ്. സമ്മര്‍ദം ചെലുത്തി മതത്തില്‍ ചേര്‍ക്കരുതെന്ന് മതപരമായി പഠിപ്പിക്കുന്നവരാണ് മുസ്്‌ലിം സമുദായം. എന്നാല്‍, മതപരിവര്‍ത്തനത്തിന്റെ പേരില്‍ കേരളത്തിനു പുറത്ത് പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെടുന്ന രണ്ടു സമുദായങ്ങളാണ് കേരളത്തില്‍ ഒന്നിക്കുന്നത് എന്നത് വിരോധാഭാസമാണ്. കഴിഞ്ഞ ആഴ്ചയില്‍ പോലും ക്രൈസ്തവര്‍ക്കു നേരെ സംഘപരിവാര്‍ അക്രമം നടത്തിയ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. കേരള മുസ്്‌ലിംകള്‍ക്കിടയിലുള്ള വിദ്യാഭ്യാസ വളര്‍ച്ചയും നവോത്ഥാന മുന്നേറ്റവുമാണ് ക്രൈസ്തവ-സംഘി സംഘടനകള്‍ക്കു മുസ്്‌ലിം സമുദായത്തോട് വിയോജിപ്പുണ്ടാവാന്‍ കാരണമെന്നത് വ്യക്തമാണ്.