മുസ്ലിം സ്ത്രീയെ ആദരിക്കാന്‍ പ്രതിമയുമായി യു കെ
ഹിജാബ് തങ്ങളുടെ ചോയ്‌സായി പ്രഖ്യാപിച്ച മുസ്ലിം സ്ത്രീകളെ ആദരിക്കുന്നതിനായി യു കെ തങ്ങളുടെ രണ്ടാമത്തെ വലിയ നഗരമായ ബര്‍മിംഗ്ഹാമില്‍ ഒരു സ്റ്റീല്‍ പ്രതിമ അനാഛാദനത്തിനൊരുങ്ങുന്നു. ഹിജാബണിഞ്ഞ ഒരു സ്ത്രീയുടെ രൂപമാണ് സ്റ്റീലില്‍ കൊത്തി വെച്ചിരിക്കുന്നത്. ‘േെൃലിഴവേ ീള വശഷമയ’ എന്ന് പേരിട്ടിരിക്കുന്ന ഈ സ്റ്റീല്‍ പ്രതിമയ്ക്ക് 5 മീറ്റര്‍ നീളമുണ്ട്. ഒരുവള്‍ എന്തു ധരിക്കണമെന്ന് തീരുമാനിച്ചാലും അവള്‍ സ്‌നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യേണ്ടത് അവളുടെ അവകാശമാണ് എന്നാണ് ഈ ശില്പത്തിനു കീഴെ എഴുതി വെച്ചിരിക്കുന്നത്. ലൂക്ക് പെരി എന്ന ശില്പി ഈ ആര്‍ട്ട് വര്‍ക്ക് വിശ്വാസത്തിന്റെ ഭാഗമായി ഹിജാബ് ധരിക്കുന്ന സ്ത്രീകള്‍ക്ക് അവകാശബോധവും വിസിബിലിറ്റിയും നല്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് പറയുന്നത്. ഇസ്ലാമിക സമൂഹം ഏറെയുള്ള സ്‌മെത്വിക്കിലാണ് ഈ ശില്പം സ്ഥാപിക്കുന്നത്.