മുനമ്പം വഖഫ് പ്രശ്‌നം: പ്രശ്‌നപരിഹാര നീക്കം സ്വാഗതാര്‍ഹം – എന്റിച്ച് കോണ്‍ക്ലേവ്
കീഴുപറമ്പ: മുനമ്പം വിഷയത്തെ സാമുദായിക ധ്രുവീകരണത്തിന് ഉപയോഗിക്കുന്ന സാഹചര്യത്തില്‍ സൗഹാര്‍ദാന്തരീക്ഷത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള നീക്കം സ്വാഗതാര്‍ഹമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കീഴുപറമ്പ് മണ്ഡലം എന്റിച്ച് കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ വീരാന്‍ കുട്ടി സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യാ ഖാന്‍, മണ്ഡലം സെക്രട്ടറി കെ ടി യുസുഫ്, കെ പി നിസാര്‍ അന്‍വാരി, ശാക്കിര്‍ ബാബു കുനിയില്‍, കെ ടി മഹ്‌മൂദ് അന്‍വാരി, എം പി റഊഫ് പ്രസംഗിച്ചു.
കൊടുവള്ളി ഈസ്റ്റ് മണ്ഡലം
ഓമശ്ശേരി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ കൊടുവള്ളി ഈസ്റ്റ് മണ്ഡലം എന്റിച്ച് സോണല്‍ കോണ്‍ക്ലേവ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹിമാന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം ടി അബ്ദുല്‍ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ടി ഒ അബ്ദുറഹിമാന്‍, ഇ കെ ശൗക്കത്തലി സുല്ലമി, എം ടി നജ്മ, ഐ പി ബഷീര്‍, ഫര്‍ഹാന മുന്‍ഫിദ, കെ കെ അശ്ഫാക്കലി പ്രസംഗിച്ചു. ഭാരവാഹികള്‍: എം പി മൂസ (പ്രസിഡന്റ്), എം കെ പോക്കര്‍ സുല്ലമി (സെക്രട്ടറി), പി വി അബ്ദുസ്സലാം മദനി (ട്രഷറര്‍)
തിരൂര്‍ മണ്ഡലം
തിരൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം എന്റിച്ച് കോണ്‍ക്ലേവ് സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. സി എം പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. എം ടി അയ്യൂബ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സഹീര്‍ വെട്ടം സമാപന പ്രഭാഷണം നടത്തി. പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, ഹുസൈന്‍ കുറ്റൂര്‍, ഇഖ്ബാല്‍ വെട്ടം, മജീദ് മംഗലം, ജലീല്‍ വൈരങ്കോട്, വി പി ആയിഷ, ആയിഷാബി പച്ചാട്ടിരി, പി കെ കമ്മുകുട്ടി, കെ ടി ഷുക്കൂര്‍, സി പി സൈനുദ്ദീന്‍, ശംസുദ്ദീന്‍ അല്ലൂര്‍, വി പി ഉനൈസ്, പി സൈനബ, ഹബീബ് തിരൂര്‍, മുഫീദ് മങ്ങാട്, റഹ്‌മത്ത് ബീവി, മിന്‍ഹ ടി വി, കെ നാജിയ പ്രസംഗിച്ചു.
കരുനാഗപ്പള്ളി മണ്ഡലം
കരുനാഗപ്പള്ളി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ കരുനാഗപ്പള്ളി മണ്ഡലം എന്റിച്ച് സോണല്‍ കോണ്‍ക്ലേവ് ജില്ലാ സെക്രട്ടറി അബ്ദുല്‍കലാം വടക്കുംതല ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം മദനി അധ്യക്ഷത വഹിച്ചു. സൗത്ത് സോണ്‍ സെക്രട്ടറി സലീം കരുനാഗപ്പള്ളി, ഐ എസ് എം മണ്ഡലം സെക്രട്ടറി കെ സജീവ്, എം ജി എം മണ്ഡലം സെക്രട്ടറി റൈഹാനത്ത് പ്രസംഗിച്ചു. ഭാരവാഹികള്‍: സി വൈ സാദിഖ് (പ്രസിഡന്റ്), ഷാജഹാന്‍ ക്ലാസിക് (സെക്രട്ടറി), അബ്ദുറഹിം ചാപ്രയില്‍ (ട്രഷറര്‍)
ആലപ്പുഴ മണ്ഡലം
ആലപ്പുഴ: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ആലപ്പുഴ മണ്ഡലം എന്റിച്ച് കോണ്‍ക്ലേവ് സൗത്ത് സോണ്‍ സെക്രട്ടറി സലീം കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. ഷമീര്‍ ഫലാഹി പ്രഭാഷണം നടത്തി. എ പി നൗഷാദ്, മുബാറക് അഹമ്മദ്, ഷാക്കത്ത്, സാഹിബ് ജാന്‍, ഗഫുര്‍ റാവുത്തര്‍, പി ബഷീര്‍, മനോജ്, എസ് എം ഷജീര്‍, സിജു ശംസുദ്ദീന്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പി നസീര്‍ (പ്രസിഡന്റ്), കലാമുദ്ദീന്‍ (സെക്രട്ടറി), നെജി മോന്‍ (ട്രഷറര്‍).
മങ്കട മണ്ഡലം
മങ്കട: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മങ്കട മണ്ഡലം എന്റിച്ച് കോണ്‍ക്ലേവ് സംസ്ഥാന സെക്രട്ടറി എം കെ മൂസ സുല്ലമി ഉദ്ഘാടനം ചെയ്തു. എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യ ഖാന്‍, ശംസുദ്ദീന്‍ അയനിക്കോട്, റിയാസ് അന്‍വര്‍, വീരാന്‍ സലഫി, എ നൂറുദ്ദീന്‍, അബ്ദുന്നാസര്‍ പട്ടാക്കല്‍, പി ഫിറോസ് ബാബു, സൈതാലി പ്രസംഗിച്ചു.