മുക്കം മണ്ഡലം മുജാഹിദ് സമ്മേളനം
മുക്കം: ആഭിചാരക്കാരെയും മന്ത്രവാദികളെയും നിലയ്ക്കുനിര്‍ത്താന്‍ നിയമ നിര്‍മാണം നടത്തണമെന്ന് മുക്കം മണ്ഡലം മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് അന്ധവിശ്വാസ, ആഭിചാര കൊലകള്‍ ആവര്‍ത്തിച്ചുനടന്നിട്ടും സംസ്ഥാ ന സര്‍ക്കാരും നിയമവ്യവസ്ഥകളും നോക്കുകുത്തികളാകുന്നത് അംഗീകരിക്കാനാവില്ല. സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ എം അഹ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുല്‍ഫിക്കര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി പി ഹുസൈന്‍ കോയ, മുഹ്‌സിന പത്തനാപുരം ക്ലാസെടുത്തു. നഗരസഭാ കൗണ്‍സിലര്‍ ഗഫൂര്‍ കല്ലുരുട്ടി, ഐ എസ് എം മണ്ഡലം പ്രസിഡന്റ് പി സി അബ്ദുല്‍ഗഫൂര്‍, എം എസ് എം മണ്ഡലം പ്രസിഡന്റ് എന്‍ കെ ഷഹീന്‍, സെക്രട്ടറി പി എ അനീബ്, എം ജി എം പ്രസിഡന്റ് സാജിദ മജീദ്, സെക്രട്ടറി ഷര്‍ജിന കല്ലുരുട്ടി, ഐ ജി എം പ്രസിഡന്റ് മുഫീദ ഫെമി, സെക്രട്ടറി പി നിഹ്‌ല, പി സി അബ്ദുന്നാസിര്‍, ഡോ. ഒ സി കരീം, പി സി അബ്ദുറഹ്മാന്‍, ആസാദ് കൂളിമാട്, ബഷീര്‍ കക്കാട് പ്രസംഗിച്ചു.