മുജാഹിദ് സംസ്ഥാന സമ്മേളന ഉപഹാരം ഓപ്പണ്‍ ജിംനേഷ്യം നാടിന് സമര്‍പ്പിച്ചു
അരീക്കോട്: ഐ എസ് എം കുനിയില്‍ അന്‍വാര്‍ നഗര്‍ യൂണിറ്റ്, ആലുക്കല്‍ യൂണിറ്റ് എന്നിവ സംയുക്തമായി നിര്‍മിച്ച ഓപ്പണ്‍ ജിംനേഷ്യം പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. കീഴുപറമ്പ് – അരീക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരുങ്കടവ് പാലത്തിന് സമീപത്താണ് ജിംനേഷ്യം സ്ഥാപിച്ചത്. പ്രായഭേദമന്യേ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ജിം രൂപകല്പന ചെയ്തത്. കരിപ്പൂരില്‍ നടന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനോപഹാരമായാണ് ജിംനേഷ്യം സ്ഥാപിച്ചത്.
ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ജിംനേഷ്യം ഉദ്ഘാടനം ചെയ്തു. ഐ എസ് എം അന്‍വാര്‍ നഗര്‍ യൂണിറ്റ് സെക്രട്ടറി പി നവാസ് അധ്യക്ഷത വഹിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷര്‍ കല്ലട, കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി സഫിയ ഹുസൈന്‍ എന്നിവര്‍ മുഖ്യാതിഥികളായി.
കീഴുപറമ്പ് പഞ്ചായത്ത് വൈ.പ്രസിഡന്റ് പി പി എ റഹ്മാന്‍, ഭരണസമിതി അംഗങ്ങളായ കെ വി റഫീഖ് ബാബു, തസ്‌ലീന ഷബീര്‍, അരീക്കോട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വൈ പി സുലൈഖ, അലി കരുവാടന്‍, വീരാന്‍കുട്ടി മാസ്റ്റര്‍, കെ സി അബ്ദു, പ്രഫ. കെ എ നാസര്‍, കെ അബൂബക്കര്‍, ഫാസില്‍ ആലുക്കല്‍, കെ ടി യൂസുഫ്, എം എ ഗഫൂര്‍, എം പി അബ്ദുറഹൂഫ്, എം കെ ഷമീല്‍, പി പി ജുനൈസ്, ഹാറൂന്‍, കെ പി അമീറുദ്ദീന്‍ പ്രസംഗിച്ചു.