2 Wednesday
July 2025
2025 July 2
1447 Mouharrem 6

സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പാക്കണം – മുജാഹിദ് നേതൃസംഗമം


മഞ്ചേരി: ഉദ്യോഗ, വിദ്യാഭ്യാസ, അധികാര മേഖലകളില്‍ കേരളത്തിലെ വിവിധ മത സാമുദായിക വിഭാഗങ്ങളുടെ നിലവിലുള്ള പ്രാതിനിധ്യം മനസ്സിലാക്കാന്‍ സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിബദ്ധത കാണിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം ഈസ്റ്റ് ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു.
വസ്തുതകള്‍ മറച്ചുവെച്ച് മുസ്‌ലിം സമുദായത്തെക്കുറിച്ച് തെറ്റിദ്ധാരണകളും ഊഹാപോഹങ്ങളും പ്രചരിപ്പിച്ച് വര്‍ഗീയ വിദ്വേഷ ചിന്തകള്‍ക്ക് തീ കൊളുത്തുന്ന ചില സാമുദായിക നേതാക്കള്‍ ഇനിയെങ്കിലും വിഭാഗീയ ചിന്തകള്‍ അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും സംഗമം ആവശ്യപ്പെട്ടു. ‘കാലം തേടുന്ന ഇസ്‌ലാഹ്’ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യ ഖാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എം അഹമ്മദ്കുട്ടി മദനി, സംസ്ഥാന വൈ.പ്രസിഡന്റ് കെ പി അബ്ദുറഹിമാന്‍ സുല്ലമി, കെ അബ്ദുല്‍ അസീസ്, എം പി അബ്ദുല്‍കരീം സുല്ലമി, ശാക്കിര്‍ ബാബു കുനിയില്‍, അബ്ദുറശീദ് ഉഗ്രപുരം, വി പി അഹമ്മദ് കുട്ടി, ശംസുദീന്‍ അയനിക്കോട്, നൂറുദ്ദീന്‍ എടവണ്ണ, വി ടി ഹംസ, ഐ എസ് എം ജില്ല പ്രസിഡന്റ് ജൗഹര്‍ അയനിക്കോട്, എം എസ് എം ജില്ല പ്രസിഡന്റ് ഷഹീര്‍ പുല്ലൂര്‍, എം ജി എം ജില്ല സെക്രട്ടറി ത്വാഹിറ ടീച്ചര്‍ പ്രസംഗിച്ചു.

Back to Top