മുജാഹിദ് നേതാക്കള്‍ ഹൈദരലി തങ്ങളുടെ വസതി സന്ദര്‍ശിച്ചു
മലപ്പുറം: കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി, ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി എന്നിവര്‍ അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി കുടുംബവുമായി കുടിക്കാഴ്ച നടത്തി. സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ നേതാക്കളെ സ്വീകരിച്ചു. ഹൈദരലി തങ്ങളുടെ സേവനങ്ങളെ അനുസ്മരിച്ച നേതാക്കള്‍ കുടുംബത്തെ സമാശ്വസിപ്പിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.
മുസ്‌ലിം സമുദായത്തിന്റെ ഉന്നതിക്ക് വേണ്ടി ഒത്തൊരുമിച്ച് മുന്നേറണമെന്ന് നേതാക്കള്‍ പരസ്പരം സന്ദേശം കൈമാറി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി അബുല്‍അസീസ് തെരട്ടമ്മല്‍, ശാക്കിര്‍ബാബു കുനിയില്‍, അബു തറയില്‍, അബ്ദുല്‍ മലിക് മലപ്പുറം എന്നിവര്‍ നേതാക്കളോടൊപ്പമുണ്ടായിരുന്നു.