മുജാഹിദ് കണ്‍വന്‍ഷന്‍
ഓമശ്ശേരി: ഫാസിസ്റ്റ് കാലത്ത് ഭിന്നതകള്‍ മറന്ന് ഒന്നിക്കാന്‍ മുസ്‌ലിംകളും ഇതര സമുദായങ്ങളും മുന്നോട്ടു വരുമ്പോള്‍ മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ ശത്രുത ഇളക്കിവിടുന്ന നിലപാടില്‍ നിന്ന് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പിന്മാറണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കൊടുവള്ളി ഈസ്റ്റ് മണ്ഡലം മുജാഹിദ് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് എം പി മൂസ അധ്യക്ഷത വഹിച്ചു. എം കെ പോക്കര്‍ സുല്ലമി, ഇ കെ ശൗക്കത്തലി പ്രസംഗിച്ചു.
