മുജാഹിദ് ഏരിയാ സംഗമം
തളിപ്പറമ്പ്: ‘വിമോചനം വിശ്വാസവിശുദ്ധിയിലൂടെ’ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തളിപ്പറമ്പ് ഏരിയ സംഗമം ജില്ലാ സെക്രട്ടറി ഡോ. അബ്ദുല്‍ജലീല്‍ ഒതായി ഉദ്ഘാടനം ചെയതു. പി ടി പി മുസ്തഫ അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര, വി വി മഹ്മൂദ്, ജൗഹര്‍ ചാലക്കര, സി കെ മുഹമ്മദ്, കെ വി മുഹമ്മദ് അശ്‌റഫ്, വി സുലൈമാന്‍, കെ വി നൂറുദ്ദീന്‍, കെ പി മുഹമ്മദ് റാഫി പ്രസംഗിച്ചു.