മുജാഹിദ് ആദര്‍ശ സമ്മേളനം

എടക്കര കാരപ്പുറത്ത് സംഘടിപ്പിച്ച മുജാഹിദ് ആദര്‍ശ സമ്മേളനം ഡോ. യു പി യഹ്‌യാഖാന്‍ ഉദ്ഘാടനം ചെയ്യുന്നു.
എടക്കര: ‘വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ’ കാമ്പയിന്റെ ഭാഗമായി കെ എന്‍ എം മര്‍ക്കസുദഅ്‌വ കാരപ്പുറത്ത് ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചു. കേരളത്തില്‍ അന്ധവിശാസ വ്യാപാരം പടര്‍ന്നു പിടിക്കുന്നതിനു സഹായകമാകുന്നത് നിയമസംവിധാനങ്ങളുടെ നിസ്സംഗ മനോഭാവമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ലിംഗ സമത്വമെന്ന പേരില്‍ സമൂഹത്തില്‍ മതനിരാസം ഉള്‍പ്പെടെയുള്ള നവലിബറല്‍ അജണ്ടകള്‍ ഒളിച്ചു കടത്താനുള്ള നീക്കങ്ങളെ കുറിച്ച് നവോത്ഥാന പ്രസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ജില്ല പ്രസിഡന്റ് ഡോ. യു പി യഹ്‌യ ഖാന്‍ ഉദ്ഘാടനം ചെയ്തു. അടുക്കത്ത് ബീരാന്‍ അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര, പി മിസ്ഹബ് സ്വലാഹി, ജബ്ബാര്‍ വെള്ളാരമുണ്ട, സൈഫുദ്ദീന്‍, കബീര്‍, ഷനീജ്, ഫൈസല്‍ എന്നിവര്‍ സംസാരിച്ചു