മുഹമ്മദലി ഏഴര
കണ്ണൂര്‍: ഏഴരയില്‍ താമസിക്കുന്ന മുഹമ്മദലി എന്ന അലീക്ക (68) നിര്യാതനായി. ഏഴര സലഫി മസ്ജിദ് പ്രസിഡന്റായി സേവനം ചെയ്തിരുന്നു. സത്യസന്ധത, വിശ്വസ്തത, പെരുമാറ്റത്തിലെ സുതാര്യത, പ്രമാണ നിബദ്ധമായ പ്രാര്‍ഥനകള്‍ അര്‍ഥ സഹിതം പഠിച്ച് പ്രാവര്‍ത്തികമാക്കല്‍, അല്ലാഹുവിലുള്ള തവക്കുല്‍ ബോധം, ദാനശീലം, പള്ളിയുമായുള്ള ആത്മബന്ധം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. രോഗാവസ്ഥയിലായിരുന്നിട്ടും രണ്ട് മാസം മുമ്പ് കണ്ണൂര്‍ സലഫി ദഅ്‌വാ സെന്ററില്‍ നടന്ന കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംയുക്ത സംഘടനാ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഭാര്യ: ഹാജറ. മക്കള്‍: നാദിറ, തസ്‌ലീം, ഷബീര്‍, നൗഫ. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും കുടുംബത്തിന് ക്ഷമയും പ്രതിഫലവും നല്‍കട്ടെ (ആമീന്‍)
ശംസുദ്ദീന്‍ പാലക്കോട്