മുഹമ്മദ് കുഞ്ഞ്
സലിം കരുനാഗപ്പള്ളി
കരുനാഗപ്പള്ളി: പ്രദേശത്തെ ആദ്യകാല മുജാഹിദ് പ്രവര്‍ത്തകനായ ആദിനാട് പാലമൂട്ടില്‍ മുഹമ്മദ് കുഞ്ഞ് (84) നിര്യാതനായി വാര്‍ധക്യ സഹജമായ അസുഖത്താല്‍ കുറച്ച് നാളായി കിടപ്പിലായിരുന്നു. അസുഖബാധിതനാകുന്നത് വരെയും പ്രദേശത്ത് നടക്കുന്ന എല്ലാ പ്രബോധന പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു. യാഥാസ്ഥിക കുടുംബാംഗമായിരുന്നിട്ടും ആദര്‍ശ രംഗത്ത് ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. ആദര്‍ശപരമായി എതിര്‍ക്കുന്നവരെ യുക്തിഭദ്രമായി സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുമായിരുന്നു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുസ്സലാം മാരുതി, ശാഖാ ജോ. സെക്രട്ടറി അബ്ദുല്ലത്തീഫ് എന്നിവര്‍ മക്കളാണ്. അല്ലാഹു പരേന് സ്വര്‍ഗപ്രവേശം നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍).