23 Monday
December 2024
2024 December 23
1446 Joumada II 21

മുഹമ്മദ് കളത്തിങ്ങല്‍

ഷമീര്‍ മമ്പാട്‌


നിലമ്പൂര്‍: മമ്പാട് പന്തലിങ്ങല്‍ പ്രദേശത്തെ ഇസ്‌ലാഹി പ്രസ്ഥാന വളര്‍ച്ചക്കു നിരന്തരം പരിശ്രമിച്ച മുഹമ്മദ് കളത്തിങ്ങല്‍ (81) നിര്യാതനായി. പന്തലിങ്ങല്‍ മസ്ജിദുല്‍ മുജാഹിദീന്‍, ഹുജ്ജത്തുല്‍ ഇസ്‌ലാം മദ്‌റസ, മുജാഹിദീന്‍ അറബിക്കോളേജ് എന്നിവയുടെ സ്ഥാപകാംഗമായിരുന്നു. മുജാഹിദ് സമ്മേളനങ്ങളിലും ആശയ പ്രചാരണ പൊതുയോഗങ്ങളിലും ജീവിതാന്ത്യം വരെ സജീവമായി പങ്കെടുത്തിരുന്നു. പ്രസ്ഥാനത്തിന്റെ പൊതുയോഗങ്ങളിലും സമ്മേളനങ്ങളിലും ഒന്നാം നിരയില്‍ തന്നെ സ്ഥാനമുറപ്പിക്കുമായിരുന്നു. എങ്കിലേ പ്രഭാഷണങ്ങള്‍ നല്ല രീതിയില്‍ കേള്‍ക്കാനാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ദുഃഖകരമായ ഭിന്നിപ്പിന്റെ കാലത്തും കൃത്യമായ നിരീക്ഷണവും അപഗ്രഥനവും കൊണ്ട് നേരിന്റെ പക്ഷം ചേര്‍ന്നു. ശബാബിനെ ഏറെ ഇഷ്ടപ്പെടുകയും കിട്ടുന്ന മാത്രയില്‍ തന്നെ പൂര്‍ണമായും വായിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുമായിരുന്നു. ശയ്യാവലംബിയാകുന്നത് വരെ കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടിരുന്നു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ പന്തലിങ്ങല്‍ ശാഖാ വൈസ് പ്രസിഡന്റ്, ഹുജ്ജത്തുല്‍ ഇസ്‌ലാം മദ്‌റസ കമ്മറ്റി അംഗം, സകാത്ത് സെല്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഭാര്യമാര്‍: പരേതയായ മമ്മീര്യം, ഖദീജ. മക്കള്‍: സക്കീന അന്‍വാരിയ്യ, നസീറ, ലിയാഖത്തലി ഖാന്‍ കെ (ജിദ്ദ ഇസ്‌ലാഹി സെന്റര്‍), റംലത്ത്, അന്‍സാര്‍ ബീഗം, സജീന, ഡോ. മന്‍സൂര്‍ അമീന്‍, സജ്ജാദ് മോന്‍. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍).

Back to Top