മുബീന കീഴേടത്ത്
കല്‍പ്പറ്റ: മുട്ടില്‍ കുട്ടമംഗലത്തെ ഇസ്‌ലാഹീ പണ്ഡിതന്‍ ഉസ്മാന്‍ ജമാലിയുടെയും സഈദ ടീച്ചറുടെയും മകളും കല്‍പ്പറ്റയിലെ ഐ എസ് എം പ്രവര്‍ത്തകന്‍ നിസാറിന്റെ ഭാര്യയുമായ മുബീന കീഴേടത്ത് (35) അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി യാത്രയായി. ഖുര്‍ആന്‍ ക്ലാസുകളിലും ദഅ്‌വ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന അവര്‍ കാന്‍സര്‍ രോഗം പിടിപെട്ട് ചികിത്സയിലായിരുന്നു. രോഗാവസ്ഥയെ ക്ഷമാപൂര്‍വ്വം നേരിടുകയും ഈ പരീക്ഷണ ഘട്ടത്തെ ക്ഷമയോടെ നേരിടണമെന്ന് കുടുംബാംഗങ്ങളെ ഉപദേശിക്കുകയും ചെയ്തിരുന്നു. സൗമ്യ സ്വഭാവത്തിന്റെയും ഹൃദ്യമായ പെരുമാറ്റത്തിന്റെയും ഉടമ കൂടിയായിരുന്നു അവര്‍. മുട്ടില്‍ ഡബ്ല്യു എം ഒ സ്‌കൂളിലെ പ്രാഥമിക പഠനത്തിന് ശേഷം ഫാറൂഖ് ആര്‍ യു എ കോളജില്‍ നിന്ന് ബി എ അഫ്ദലുല്‍ ഉലമ പൂര്‍ത്തിയാക്കിയ മുബീന മുട്ടില്‍ ഡബ്ല്യു എം ഒ കോളേജില്‍ നിന്ന് എം എ അറബികും പൂര്‍ത്തീകരിക്കുകയുണ്ടായി. 2019 ല്‍ ടി ടി ക്യു സംസ്ഥാന തലത്തില്‍ നടത്തിയ ഖുര്‍ആന്‍ പാരായണ മല്‍സരത്തില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു. മക്കള്‍: ഹാദിയ ഹനാന്‍, ആദില്‍ ഇഹ്‌സാന്‍, അമീന്‍ റയ്യാന്‍. സഹോദരങ്ങള്‍: മുഫ്‌ലിഹ് (ഐ എസ് എം വയനാട് ജില്ല ട്രഷറര്‍) സഹ്‌ല, മിന്നത്ത്. പരേതക്ക് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി സ്വര്‍ഗം പ്രദാനം ചെയ്യുമാറാകട്ടെ. (ആമീന്‍)
ഹാസില്‍ മുട്ടില്‍