എം എസ് എം ലീഡര്‍ഷിപ്പ് ക്യാമ്പ്
തിരൂര്‍: എം എസ് എം മലപ്പുറം വെസ്സ് ജില്ലാ കമ്മിറ്റിയുടെ ദ്വിദിന ലീഡര്‍ഷിപ്പ് ക്യാമ്പ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ വൈ.പ്രസിഡന്റ് പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നുഅ്മാന്‍ ഷിബിലി അധ്യക്ഷത വഹിച്ചു. എം ടി മനാഫ്, ഫഹീം പുളിക്കല്‍, ഹുസൈന്‍ കുറ്റൂര്‍, ജലീല്‍ വൈരങ്കോട്, സഹീര്‍ വെട്ടം, ഡോ. റജുല്‍ ഷാനിസ്, ആരിഫ മൂഴിക്കല്‍, മുബീന തിരൂര്‍ ക്ലാസ്സെടുത്തു. ഇ ഒ ഹാമിദ് സനീന്‍, സകരിയ്യ പാറപ്പുറത്ത്, മുഹ്‌സിന്‍ നെല്ലിക്കാട്, ഹിഷാം പുത്തൂര്‍പള്ളിക്കല്‍, ഹഫീസ് തനാളൂര്‍, ഹസിന്‍ മര്‍സൂഖ്, മുനീബ് കരുപറമ്പ്, നസല്‍ പരപ്പനങ്ങാടി, ഫഹീം ചങ്ങരംകുളം, ജാസിം യൂണിവേഴ്‌സിറ്റി, നബീല്‍ അല്ലൂര്‍, റഷാദ് പറവണ്ണ, നിഹാല്‍ ചങ്ങരംകുളം, ഷബിന്‍ രണ്ടത്താണി ക്യാമ്പിന് നേതൃത്വം നല്‍കി.