പ്രവാചകനെ പഠിക്കാത്തവരാണ് പ്രവാചക നിന്ദക്ക് കുട പിടിക്കുന്നത്: എം എസ് എം
പരപ്പനങ്ങാടി: നിരന്തരമായ പ്രവാചകനിന്ദാ പരാമര്‍ശങ്ങള്‍ ഇന്ത്യയുടെ ബഹുസ്വരതയും മതേതരത്വവും തകര്‍ക്കാനുള്ള സംഘപരിവാരത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ‘ലോകം പ്രവാചകനെ വായിക്കുന്നു’ കാമ്പയിന്റെ ഭാഗമായി പരപ്പനങ്ങാടിയില്‍ എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച സായാഹ്ന സദസ്സ് അഭിപ്രായപ്പെട്ടു. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട ഭരണകൂടം തന്നെ ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മൗനാനുവാദം നല്‍കുന്നത് അത്യന്തം അപകടകരമാണ്. സായാഹ്ന സദസ്സ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എം ടി മനാഫ് ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന ജന.സെക്രട്ടറി ആദില്‍ നസീഫ് അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ആക്ടിവിസ്റ്റ് വി ആര്‍ അനൂപ്, ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് റാഫി കുന്നുംപുറം, റിഹാസ് പുലാമന്തോള്‍, ജെസിന്‍ നജീബ്, ലുക്മാന്‍ പോത്തുകല്ല്, നുഫൈല്‍ തിരൂരങ്ങാടി, ഫഹീം പുളിക്കല്‍, ഷഹീം പാറന്നൂര്‍, ഹാമിദ് സനീന്‍, നുഅ്മാന്‍ ഷിബിലി പ്രസംഗിച്ചു.