കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം -എം എസ് എം
കല്‍പ്പറ്റ: പ്ലസ്‌വണ്‍ സീറ്റ് ക്ഷാമത്തെപ്പറ്റി പഠിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച വി കാര്‍ത്തികേയന്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിടണമെന്ന് എം എസ് എം സംസ്ഥാന കൗണ്‍സില്‍ സമ്മേളനം ആവശ്യപ്പെട്ടു. എസ് എസ് എല്‍ എസി പരീക്ഷ വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനം സാധ്യമാക്കണം. കൗണ്‍സില്‍ സമ്മേളനം ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് സൈദലവി എന്‍ജിനീയര്‍, ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍, അബ്ദുസ്സലാം മുട്ടില്‍, സലീം മേപ്പാടി, അബ്ദുല്‍ഹകീം, ഹാസില്‍ കുട്ടമംഗലം, എം എസ് എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ്, ജന. സെക്രട്ടറി ആദില്‍ നസീഫ് ഫാറൂഖി, ട്രഷറര്‍ ജസിന്‍ നജീബ്, നുഫൈല്‍ തിരൂരങ്ങാടി, സമാഹ് ഫാറൂഖി, ഷഹീം പാറന്നൂര്‍, ഷഫീഖ് അസ്ഹരി, ബാദുഷ തൊടുപുഴ, റാഫിദ് ചേനാടന്‍, ഡാനിഷ് അരീക്കോട് പ്രസംഗിച്ചു.