ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി വേണം – എം എസ് എം
ആലപ്പുഴ: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്‍പനയും വലിയ തോതില്‍ വര്‍ധിക്കുന്നത് വിദ്യാര്‍ഥി സമൂഹത്തെ നശിപ്പിക്കുമെന്നും ലഹരി മാഫിയകള്‍ക്കെതിരില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും എം എസ് എം സൗത്ത് സോണ്‍ പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പന്തളത്ത് നടന്ന ലഹരിവേട്ട തെക്കന്‍ കേരളത്തെ ഭയപ്പെടുത്തുന്നതാണ്. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ ട്രഷറര്‍ എ പി നൗഷാദ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട, സംസ്ഥാന ട്രഷറര്‍ ജസിന്‍ നജീബ്, ഷമീര്‍ ഫലാഹി ആലപ്പുഴ, സവാദ് പൂനൂര്‍, ബാദുഷ ഫൈസല്‍, സാജിദ് കോട്ടയം, നവീര്‍ ഇഹ്‌സാന്‍ തിരുവനന്തപുരം, നബീല്‍ കൊല്ലം, അഡ്വ. അമല്‍ സെയ്ഫ്, സഅദ് കെ സലാം, അബ്ദുല്ല അദ്‌നാന്‍, ഷാഹിദ് ആലപ്പുഴ പ്രസംഗിച്ചു.