28 Wednesday
January 2026
2026 January 28
1447 Chabân 9

മലബാറിനോടുള്ള അവഗണന മാപ്പര്‍ഹിക്കാത്തത് – എം എസ് എം സ്റ്റുഡന്റസ് പ്രൊട്ടസ്റ്റ് ഉജ്വലമായി


മലപ്പുറം: പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ മലബാറിനോട് തുടരുന്ന നീതിനിഷേധത്തിനും അവഗണനക്കുമെതിരെ എം എസ് എം സംസ്ഥാന സമിതി മലപ്പുറത്ത് സംഘടിപ്പിച്ച സ്റ്റുഡന്റസ് പ്രൊട്ടസ്റ്റ് ഉജ്വലമായി. പ്രതിഷേധ സായാഹ്നം പി ഉബൈദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്തു. മലബാറിലെ വിദ്യാര്‍ത്ഥികളോട് മാത്രം സര്‍ക്കാര്‍ കാണിക്കുന്ന ഈ അനീതി മാപ്പര്‍ഹിക്കാത്തതാണെന്നും ഇതിനെതിരെ പ്രതിഷേധം ശക്തമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കേരളത്തില്‍ ഒരേ പാഠപുസ്തകം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ട നീതി എന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഗമത്തില്‍ എം എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് നുഫൈല്‍ തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, എം എസ് എം സംസ്ഥാന ജന. സെക്രട്ടറി എം ആദില്‍ നസീഫ്, ട്രഷറര്‍ ജസിന്‍ നജീബ്, അസ്‌ലം തൊടുപുഴ (കെ എസ് യു), വാഹിദ് ചുള്ളിപ്പാറ (എസ് ഐ ഒ), ഷഹീം പാറന്നൂര്‍ (എം എസ് എം), ഡോ. യു പി യഹ്‌യാഖാന്‍ (കെ എന്‍ എം മര്‍കസുദ്ദഅവ), റിഹാസ് പുലാമന്തോള്‍ (ഐ എസ് എം) പ്രസംഗിച്ചു. എം എസ് എം സംസ്ഥാന ഭാരവാഹികളായ ലുക്മാന്‍ പോത്തുകല്ല്, സമാഹ് ഫാറൂഖി, നദീര്‍ മൊറയൂര്‍, ഡാനിഷ് അരീക്കോട്, അന്‍ഷിദ് നരിക്കുനി, റാഫിദ് ചേനാടന്‍ തുടങ്ങിയവര്‍ പ്രതിഷേധ റാലിക്ക് നേതൃത്വം നല്‍കി.

Back to Top