എം എസ് എം പോസ്റ്റര്‍ പ്രകാശനം
തിരൂര്‍: എം എസ് എം കാമ്പയിന്റെ മലപ്പുറം വെസ്റ്റ് ജില്ലാ പോസ്റ്റര്‍ പ്രകാശനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം എഞ്ചിനീയര്‍ നിര്‍വഹിച്ചു. എം എസ് എം ജില്ലാ പ്രസിഡന്റ് നൗഫല്‍ പറവന്നൂര്‍ അധ്യക്ഷത വഹിച്ചു. ടി ആബിദ് മദനി, പി മുഹമ്മദ് കുട്ടി ഹാജി, മൂസക്കുട്ടി മദനി, ടി ഇബ്‌റാഹിം അന്‍സാരി, ടി വി ജലീല്‍, ഷരീഫ് കോട്ടക്കല്‍, അബ്ദുല്ലക്കുട്ടി പൊന്നാനി, ഇ ഒ ഫൈസല്‍, അസിസ് തിരൂരങ്ങാടി, സി എം പി മുഹമ്മദലി, റസാഖ് തെക്കയില്‍, ഹുസൈന്‍ കുറ്റൂര്‍, മജീദ് രണ്ടത്താണി പങ്കെടുത്തു.