എം എസ് എം നിവേദനം നല്കി
കൊണ്ടോട്ടി: നിയോജക മണ്ഡലത്തില്‍ ഗവ. പോളി ടെക്നിക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം എം എസ് എം കമ്മിറ്റി ടി വി ഇബ്റാഹിം എം എല്‍ എക്ക് നിവേദനം നല്കി. ഉന്നത വിജയം നേടിയിട്ടും ഉപരിപഠനത്തിന് കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ടുന്ന ഗതികേടാണ് മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. എം എസ് എം കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് എം കെ മുഹയ്മിന്‍, ട്രഷറര്‍ സഫുവാന്‍ പറവൂര്‍, ഭാരവാഹികളായ ഷാദിന് ബഷീര്‍, അബ്സില്‍ വലിയപറമ്പ് പങ്കെടുത്തു.