27 Friday
June 2025
2025 June 27
1447 Mouharrem 1

ലിബറല്‍ അരാജകത്വങ്ങള്‍ സമൂഹത്തിന്റെ നിലനില്‍പിന് ഭീഷണി – എം എസ് എം


കോഴിക്കോട്: പുരോഗമനമെന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്ന ലിബറല്‍ അരാജകത്വങ്ങള്‍ സമൂഹത്തിന്റെ നിലനില്‍പിന് ഭീഷണിയാണെന്നും അത്തരം അരാജകത്വങ്ങളെ നഖശിഖാന്തം എതിര്‍ക്കണമെന്നും ഡോ. എം കെ മുനീര്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. എം എസ് എം സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിച്ച സകലിസം പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെന്‍ഡര്‍ രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ കേവലം വസ്ത്രധാരണത്തിന്റെയോ ലിംഗസമത്വത്തിന്റെയോ ചട്ടക്കൂട്ടില്‍ ഒതുങ്ങുന്നതല്ല. കോര്‍പറേറ്റ് താല്‍പര്യങ്ങളെയും വിപണികളെയും സംരക്ഷിക്കാന്‍ വേണ്ടിയുള്ള മുതലാളിത്തത്തിന്റെ സൃഷ്ടിയാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് നടന്ന പരിപാടി എം ജി എം സംസ്ഥാന ജന.സെക്രട്ടറി സി ടി ആയിഷ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഡോ. ജാബിര്‍ അമാനി, ഡോ. അഷ്‌റഫ് കല്‍പറ്റ, അഡ്വ. ഫാത്തിമ തഹ്‌ലിയ, റിഹാസ് പുലാമന്തോള്‍, ഫൈസല്‍ നന്മണ്ട, സഹല്‍ മുട്ടില്‍, റുഖ്‌സാന വാഴക്കാട്, വഹാബ് നന്മണ്ട, ആദില്‍ നസീഫ് ഫാറൂഖി, സി പി അബ്ദുസ്സമദ്, നുഫൈല്‍ തിരൂരങ്ങാടി, ജസിന്‍ നജീബ്, ഫഹീം പുളിക്കല്‍, സവാദ് പൂനൂര്‍, ഷഹീം പാറന്നൂര്‍, ദാനിഷ് അരീക്കോട്, ബാദുഷ ഫൈസല്‍, അന്‍ഷിദ് നരിക്കുനി, സല്‍മാന്‍ ഫാറൂഖി, ശാദിയ സി പി, തഹ്‌ലിയ നരിക്കുനി പ്രസംഗിച്ചു.

Back to Top