26 Monday
January 2026
2026 January 26
1447 Chabân 7

ആസൂത്രിത വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ ചെറുത്തു തോല്പിക്കുക

പുളിക്കല്‍: വംശീയ ധ്രുവീകരണത്തിനും സാമുദായിക കാലുഷ്യത്തിനും സാധ്യത ഒരുക്കി കേരളത്തിന്റെ മതമൈത്രിയുടെ ചരിത്രത്തെയും വര്‍ത്തമാനത്തെയും തിരസ്‌കരിക്കാനുള്ള ശ്രമങ്ങള്‍ ഫാസിസത്തിന്റെ സ്ഥാപിത അജണ്ടയാണെന്ന തിരിച്ചറിവ് അനിവാര്യമാണെന്ന് എംഎസ്എം സംസ്ഥാന സമി സംഘടിപ്പിച്ച വിദ്യാര്‍ഥി പ്രതിഷേധസംഗമം അഭിപ്രായപ്പെട്ടു.
പുളിക്കലില്‍ സംഘടിപ്പിച്ച സംഗമത്തില്‍ അസമിലെ മനുഷ്യത്വരഹിത സംഭവങ്ങളെ ശക്തമായി അപലപിച്ചു. സംഗമത്തില്‍ എംഎസ് എം സംസ്ഥാന പ്രസിഡണ്ട് ജസീം സാജിദ്, ജന.സെക്രട്ടറി ആദില്‍ നസീഫ്ഫാറൂഖി, സമാഹ് ഫാറൂഖി, ഫഹീം പുളിക്കല്‍, ഷഫീഖ് അസ്ഹരി, അഡ്വ. നജാദ്, റബീഹ് മാട്ടൂല്‍ ,അന്‍ഷിദ് നരിക്കുനി, ഷഹീം പാറന്നൂര്‍, ഡാനിഷ് അരീക്കോട്, സവാദ് പൂനൂര്‍, ഫവാസ്, റാഫിദ് പ്രസംഗിച്ചു.

Back to Top