എം എസ് എം സംസ്ഥാന നേതൃസംഗമം
കൊണ്ടോട്ടി: എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച നേതൃസംഗമം ‘ടേക്ക് ഓഫ്’ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. അധര്‍മം അരങ്ങുവാഴുമ്പോള്‍ അധാര്‍മികക്കെതിരെ ധാര്‍മിക വിപ്ലവം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ ധൈഷണിക നേതൃത്വം നല്‍കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ് അധ്യക്ഷത വഹിച്ചു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ഭാരവാഹികളായ അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ഫുക്കാര്‍ അലി, സംസ്ഥാന ജന. സെക്രട്ടറി ആദില്‍ നസീഫ് മങ്കട, ട്രഷറര്‍ ജസിന്‍ നജീബ്, ഭാരവാഹികളായ നദീര്‍ മൊറയൂര്‍, നുഫൈല്‍ തിരൂരങ്ങാടി, സമാഹ് ഫാറൂഖി, ലുക്മാന്‍ പോത്തുകല്ല്, നദീര്‍ കടവത്തൂര്‍, ഷഫീഖ് അസ്ഹരി, ഫഹീം പുളിക്കല്‍, ഷഹീം പാറന്നൂര്‍, സവാദ് പൂനൂര്‍, അഡ്വ. നജാദ് കൊടിയത്തൂര്‍, നജീബ് തവനൂര്‍, അന്‍ഷിദ് നരിക്കുനി, ബാദുഷ തൊടുപുഴ, സാജിദ് കോട്ടയം, റിയാസ് എടത്തനാട്ടുകര, ഷഹീര്‍ പുല്ലൂര്‍, ഹാമീദ് സനീന്‍ പ്രസംഗിച്ചു.