20 Saturday
June 2026
2026 June 20
1448 Mouharrem 4

എം എസ് എം മോക്ക് ക്ലാസ്‌റൂം

അരീക്കോട്: അബുല്‍കലാം ആസാദിന്റെ പേര് എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് അരീക്കോട് മണ്ഡലം എം എസ് എം മോക്ക് ക്ലാസ്‌റൂം സംഘടിപ്പിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി അബ്ദുല്‍അസീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം എസ് എം മണ്ഡലം പ്രസിഡന്റ് കെ പി സുഹൈല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ഡാനിഷ് അരീക്കോട് മോക്ക് ക്ലാസ്‌റൂമിന് നേതൃത്വം നല്‍കി. കെ പി സഹല്‍, ആദില്‍, നൂറുദ്ദീന്‍, അദ്‌നാന്‍ പ്രസംഗിച്ചു.

Back to Top