എം എസ് എം ജില്ല നേതൃസംഗമം

മഞ്ചേരി: വിദ്യാര്‍ഥികളെ ധാര്‍മികതയിലേക്കും നന്മയിലേക്കും നയിക്കേണ്ട വിദ്യാര്‍ഥി സംഘടനകള്‍ ഉദാര ലൈംഗികതക്കും അക്രമ രാഷ്ട്രീയത്തിനും നേതൃത്വം നല്‍കുന്നത് ഖേദകരമാണെന്ന് എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ല നേതൃസംഗമം ‘തന്‍സീഖ്’ അഭിപ്രായപ്പെട്ടു. ഐ എസ് എം ജില്ല സെക്രട്ടറി അബ്ദുല്ലത്തീഫ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. എം എസ് എം ജില്ല പ്രസിഡന്റ് ശഹീര്‍ പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. എം അബ്ദുല്‍ഗഫൂര്‍ സ്വലാഹി, ഫഹീം ആലുക്കല്‍, നജീബ് തവനൂര്‍, റോഷന്‍ പൂക്കോട്ടുംപാടം, ജൗഹര്‍ അരൂര്‍, സഹല്‍ ആലുക്കല്‍, അജ്മല്‍ സുല്ലമി കൂട്ടില്‍, റഫീഖ് അകമ്പാടം, ഹബീബ് കാട്ടുമുണ്ട, മുഹ്‌സിന്‍ കുനിയില്‍, തമീം എടവണ്ണ, അന്‍ജിദ് അരിപ്ര, എന്‍ എം മുസ്തഫ പ്രസംഗിച്ചു.
