എം എസ് എം മിസ്ബാഹ് സമാപിച്ചു; മുനീഫയും നാസിഹും ജേതാക്കള്‍

കോഴിക്കോട്: എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച 26-ാമത് മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഗ്രാന്‍ഡ് ഫിനാലെ കോഴിക്കോട്ട് നടന്നു. ജൂനിയര്‍ വിഭാഗത്തില്‍ പി നാസിഹ് (മലപ്പുറം വെസ്റ്റ്), ജനറല്‍ വിഭാഗത്തില്‍ എം മുനീഫ (മലപ്പുറം ഈസ്റ്റ്) എന്നിവര്‍ വിജയികളായി. ജൂനിയര്‍ വിഭാഗത്തില്‍ കെ സന്‍ഹ സലീം (പാലക്കാട്), എന്‍ വി ഹിമ അജ്‌വദ് (മലപ്പുറം ഈസ്റ്റ്) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ജനറല്‍ വിഭാഗത്തില്‍നിന്ന് കെ എ ഹംന (പാലക്കാട്), ഡോ. അദീബ ഉള്ളാട്ടില്‍ (മലപ്പുറം വെസ്റ്റ്) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി. വിജയികള്‍ക്ക് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍ നല്‍കി. നദീര്‍ കടവത്തൂര്‍, സമാഹ് ഫാറൂഖി. ഡോ. സി എ ഉസാമ, നവാസ് കുനിയില്‍, ജുനൈസ് മുണ്ടേരി ഗ്രാന്‍ഡ് ഫിനാലേക്ക് നേതൃത്വം നല്‍കി. ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, എം എസ് എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ്, ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട, ട്രഷറര്‍ ജസിന്‍ നജീബ്, ഫാസില്‍ ആലുക്കല്‍, ഷഫീഖ് അസ്ഹരി, ഫഹീം പുളിക്കല്‍, ലുഖ്മാന്‍ പോത്തുകല്ല്, നദീര്‍ മൊറയൂര്‍, നുഫൈല്‍ തിരൂരങ്ങാടി, സവാദ് പൂനൂര്‍, ഷഹീം പാറന്നൂര്‍, അന്‍ഷിദ് നരിക്കുനി, ഡാനിഷ് അരീക്കോട്, ബാദുഷ ഫൈസല്‍ പ്രസംഗിച്ചു.
