22 Wednesday
October 2025
2025 October 22
1447 Joumada I 0

കോഴിക്കോട് സൗത്ത് ജില്ല എം എസ് എം നേതൃശില്പശാല


കോഴിക്കോട്: വിദ്യാര്‍ഥികളുടെ ക്രിയാശേഷി സമൂഹ നിര്‍മാണ പ്രക്രിയയില്‍ പ്രയോജനപ്പെടുത്താന്‍ സാമൂഹിക സംഘടനകള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് എം എസ് എം കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിച്ച നേതൃശില്പശാല അഭിപ്രായപ്പെട്ടു. കുടുംബ വേദികളിലും കലാലയങ്ങളിലും പുതു തലമുറക്ക് ധാര്‍മിക പാഠങ്ങള്‍ പകര്‍ന്ന് നല്‍കാനും ശ്രമങ്ങള്‍ ഉണ്ടാകണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു. സംസ്ഥാന ജന. സെക്രട്ടറി ഫഹീം പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാജിദ് ഫാറൂഖി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ഇസ്മായീല്‍ കരിയാട്, ജില്ലാ സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, നബീല്‍ പാലത്ത്, യഹ്‌യ മലോറം, ജില്ല ഭാരവാഹികളായ അന്‍ഷിദ് പാലത്ത്, ഫഹീം മുഴിക്കല്‍, ആസിഫ് കമാല്‍, ബാസില്‍ ശാദി, ടി ബസ്മല്‍, അഫീഫ് ഫാറൂഖി, നിജാസ് കമ്പിളിപറമ്പ്, തന്‍വീര്‍ അത്തോളി പ്രസംഗിച്ചു.

Back to Top