23 Thursday
October 2025
2025 October 23
1447 Joumada I 1

ലഹരിക്കെതിരെ വിദ്യാര്‍ഥികളില്‍ നിന്ന് പ്രതിരോധമുയരണം – എം എസ് എം

കോഴിക്കോട് സൗത്ത് ജില്ലാ എം എസ് എമ്മും ഐ ജി എമ്മും സംയുക്തമായി സംഘടിപ്പിച്ച വിദ്യാര്‍ഥി സമ്മേളനം ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു.


കോഴിക്കോട്: ലഹരിയും സദാചാരഭ്രംശവും ഭൗതികയുക്തിവാദ ചിന്തകളും പുതുതലമുറയില്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ധാര്‍മിക ചിന്തകളിലേക്കും മൂല്യങ്ങളിലേക്കും അവരെ വഴിനടത്താന്‍ സാമൂഹിക സംഘടനകള്‍ ഫലപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കോഴിക്കോട് സൗത്ത് ജില്ലാ എം എസ് എമ്മും ഐ ജി എമ്മും സംയുക്തമായി സംഘടിപ്പിച്ച ‘ചുവട്’ വിദ്യാര്‍ഥി സമ്മേളനം അഭിപ്രായപ്പെട്ടു. ലഹരി വ്യാപനത്തിനെതിരെയുള്ള ബോധവല്‍ക്കരണം വിദ്യാര്‍ഥി സമൂഹം തന്നെ ഏറ്റെടുക്കണം.
ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ സംഗമം ഉദ്ഘാടനം ചെയ്തു. എം എസ് എം ജില്ലാ പ്രസിഡന്റ് യഹ്‌യ മലോറം അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ജലീല്‍ വയനാട്, സജ്ജാദ് ആലുവ, എം എസ് എം സംസ്ഥാന ജന. സെക്രട്ടറി ആദില്‍ നസീഫ്, സി പി അബ്ദുസ്സമദ്, നജീബ് തവനൂര്‍, ആയിശ ഹുദ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ലഹരിക്കെതിരെ അഞ്ഞൂറിലധികം വിദ്യാര്‍ഥികള്‍ അണിനിരന്ന പ്രതിജ്ഞയും ലഹരിവിരുദ്ധ ഒപ്പുമതിലും സംഘടിപ്പിച്ചു. കെ എന്‍ എം ജില്ലാ സെകട്ടറി ശുക്കൂര്‍ കോണിക്കല്‍, നബീല്‍ പാലത്ത്, എം എസ് എം ജില്ലാ സെക്രട്ടറി സല്‍മാന്‍ ഫാറൂഖി, ഫഹീം മൂഴിക്കല്‍, ഫാറൂഖ് പുതിയങ്ങാടി, അന്‍ഷിദ് പാലത്ത്, ദില്‍ഷാദ് പാറന്നൂര്‍, സാജിദ് പൊക്കുന്ന്, ഖലീഫ അരീക്കാട്, റിശാദ് കാക്കൂര്‍, നസീഫ് അത്താണിക്കല്‍, ജദീര്‍ കൂളിമാട്, ഐ ജി എം ജില്ലാ പ്രസിഡന്റ് നദ നസ്‌റീന്‍, സെക്രട്ടറി നിദ ഹനാന്‍, വാഫിറ ഹനാന്‍, നദ പള്ളിപ്പൊയില്‍, നിദ ബേപ്പൂര്‍ പ്രസംഗിച്ചു.

Back to Top