10 Monday
March 2025
2025 March 10
1446 Ramadân 10

ആണ്‍-പെണ്‍ സവിശേഷതകളെ പരിഗണിക്കാതെയുള്ള നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം- എം എസ് എം


കോഴിക്കോട്: ആണ്‍-പെണ്‍ സവിശേഷതകളെ പരിഗണിക്കാതെയുള്ള നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് എം എസ് എം കോഴിക്കോട് സൗത്ത് ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ലിംഗസമത്വത്തിന്റെ പേരില്‍ സമൂഹത്തില്‍ ലിംഗനീതി നിഷേധിക്കും വിധമുള്ള നീക്കങ്ങള്‍ ആശങ്കാവഹമാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ലിംഗനീതിക്കെതിരെയുള്ള ആദ്യ കാല്‍വെപ്പാണെന്നും യോഗം വിലയിരുത്തി. കണ്‍വന്‍ഷന്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ ജോ. സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അന്‍ഷിദ് നരിക്കുനി അധ്യക്ഷത വഹിച്ചു. മിസ്ബാഹ് ഫാറൂഖി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ആദില്‍ നസീഫ്, ഫഹീം പുളിക്കല്‍, സവാദ് പൂനൂര്‍, ദാനിഷ് അരീക്കോട്, സല്‍മാന്‍ ഫാറൂഖി, അഫീഫ് ബേപ്പൂര്‍, ജദീര്‍ മുക്കം, ദില്‍ഷാദ് പാറന്നൂര്‍, ബാസില്‍ കണ്ണാടിക്കല്‍, ഫവാസ് ചാലിയം, ആബിദ് പുതിയങ്ങാടി, ഫഹീം സിവില്‍ പ്രസംഗിച്ചു.

Back to Top