കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണം: എം എസ് എം
കോഴിക്കോട്: കളവുകള്‍ പ്രചരിപിച്ച് സമൂഹത്തില്‍ വിദ്വേഷവും വര്‍ഗീയതയും വളര്‍ത്തുക എന്നതാണ് കേരള സ്‌റ്റോറിയിലൂടെ സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്നും അതിനാല്‍ കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയാന്‍ നടപടികള്‍ ഉണ്ടാവണമെന്നും എം എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ലൗജിഹാദ് ഇന്നുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചതാണ്. അതിനെയെല്ലാം വെല്ലുവിളിക്കുന്ന തരത്തില്‍ യഥാര്‍ഥ സംഭവങ്ങളുടെ ചിത്രീകരണമെന്ന പേരില്‍ സിനിമയിറക്കുന്നത് സദുദ്ദേശ്യത്തിലല്ല എന്ന് വ്യക്തമാണ്. കര്‍ണാടക തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചുള്ള വിദ്വേഷ രാഷ്ട്രീയ പ്രവര്‍ത്തനമാണ് കേരള സ്റ്റോറിയെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ജസിന്‍ നജീബ്, ഫഹീം പുളിക്കല്‍, നജീബ് തവനൂര്‍, സാജിദ് ഈരാറ്റുപേട്ട, ഡാനിഷ് അരീക്കോട്, ബാദുഷ തൊടുപുഴ പ്രസംഗിച്ചു.
