നീതിക്കുവേണ്ടി പോരാടുന്നവരെ തെരുവില്‍ വലിച്ചിഴക്കുന്നത് അപമാനകരം -എം എസ് എം
മലപ്പുറം: നീതിക്ക് വേണ്ടി പോരാടുന്നവരെ തെരുവില്‍ വലിച്ചിഴക്കുന്നത് രാജ്യത്തിന് അപമാനമാണെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും എം എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ലോക വേദികളില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ താരങ്ങളാണ് തെരുവില്‍ നീതിക്ക് വേണ്ടി സമരം ചെയ്യുന്നത്. പെണ്‍കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കുമെന്ന മുദ്രാവാക്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എം എസ് എം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് നുഫൈല്‍ തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി ആദില്‍ നസീഫ്, ട്രഷറര്‍ ജസിന്‍ നജീബ്, സമാഹ് ഫാറൂഖി, ലുക്മാന്‍ പോത്തുകല്ല്, ശഹീം പാറന്നൂര്‍, നദീര്‍ മൊറയൂര്‍, ഡാനിഷ് അരീക്കോട്, അന്‍ഷിദ് നരിക്കുനി, റാഫിദ് ചെറവന്നൂര്‍ പ്രസംഗിച്ചു.
