എം എസ് എം സമ്മര്‍ ഹട്ട് മോറല്‍ സ്‌കൂള്‍
തിരുവമ്പാടി: കൊടുവള്ളി ഈസ്റ്റ് മണ്ഡലം എം എസ് എം, ഐ ജി എം സമിതികള്‍ സംഘടിപ്പിച്ച സമ്മര്‍ ഹട്ട് റസിഡന്‍ഷ്യല്‍ മോറല്‍ സ്‌കൂള്‍ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. എം കെ പോക്കര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ എം ഷൗക്കത്തലി, വി സി മറിയക്കുട്ടി സുല്ലമിയ്യ, പി വി അബ്ദുസ്സലാം മദനി, യഹ്‌യ മുബാറക്, ആസിം ടി പി എം, മൈമൂന ടീച്ചര്‍ മലോറം, നാദി കരുവന്‍പൊയില്‍, അദ്‌നാന്‍ ഓമശ്ശേരി, കെ കെ അഷ്ഫാക്കലി, റഹംദില്‍ റഹ്മാന്‍ പ്രസംഗിച്ചു.
