9 Friday
May 2025
2025 May 9
1446 Dhoul-Qida 11

എം എസ് എം മെമ്പര്‍ഷിപ്പ് കാമ്പയിന്‍: ജില്ലാ പ്രതിനിധി സംഗമം

എം എസ് എം കണ്ണൂര്‍ ജില്ലാ പ്രതിനിധി സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂര്‍: എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷാ തിയ്യതികളില്‍ മാറ്റം വരുത്തിയത് വിദ്യാര്‍ഥികളെ നിരാശപ്പെടുത്തിയെന്നും പ്രതിഷേധാര്‍ഹമെന്നും എം എസ് എം ജില്ലാ പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. ‘കാലത്തിന്ന് കാവലാവുക കരുത്താണ്’ എം എസ് എം മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി നടന്ന സംഗമം കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. എം എസ് എം ജില്ലാ പ്രസിഡന്റ് ജസീല്‍ പൂതപ്പാറ അദ്ധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ജലീല്‍ മദനി, ജില്ലാ പ്രസിഡന്റ് റാഫി പേരാമ്പ്ര, എം എസ് എം സംസ്ഥാന സെക്രട്ടറിമാരായ നബീല്‍ പാലത്ത്, ജസീന്‍ നജീബ്, ജില്ലാ സെക്രട്ടറി റബീഹ് മാട്ടൂല്‍, ബാസിത്ത് തളിപ്പറമ്പ സഹദ് ഇരിക്കൂര്‍ പ്രസംഗിച്ചു.

Back to Top