ഫാസിസത്തിനെതിരെ രാജ്യം ഒന്നിക്കണം – എം കെ രാഘവന്‍ എം പി

കോഴിക്കോട്: രാജ്യത്തിന്റെ ഭാവി അപകടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാസിസത്തിനെതിരെ രാജ്യം ഒന്നിക്കേണ്ട സമയമാണിതെന്ന് എം കെ രാഘവന്‍ എം പി പറഞ്ഞു. എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച സൗഹൃദ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാറിന്റെ കോര്‍പറേറ്റ് ദാസ്യത്തെയും അഴിമതികളെയും ചോദ്യം ചെയ്യുന്നവരുടെ വായ മൂടിക്കെട്ടുന്നതിനാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രത്യയ ശാസ്ത്ര ഭിന്നതകള്‍ മറന്ന് മതേതര കക്ഷികള്‍ രാജ്യത്തെ ഫാസിസത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കൈകോര്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. എം എസ് എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ് അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, എം എസ് എം സംസ്ഥാന ജന.സെക്രട്ടറി ആദില്‍ നസീഫ് ഫാറൂഖി, പി കെ നവാസ് (എം എസ് എഫ്), അഡ്വ. മനു (കെ എസ് യു), ആര്‍ഷോ (എസ് എഫ് ഐ), മുഹമ്മദ് സഈദ് (എസ് ഐ ഒ), ഷമീല്‍ മഞ്ചേരി (വിസ്ഡം), മറിയക്കുട്ടി സുല്ലമിയ്യ (എം ജി എം) തഹ്‌ലിയ അന്‍ഷിദ് (ഐ ജി എം) പ്രസംഗിച്ചു. എം എസ് എം സംസ്ഥാന ട്രഷറര്‍ ജസിന്‍ നജീബ്, സമാഹ് ഫാറൂഖി, നുഫൈല്‍ തിരൂരങ്ങാടി, ഫഹീം പുളിക്കല്‍, ഷഫീഖ് അസ്ഹരി, സവാദ് പൂനൂര്‍, ഡാനിഷ് അരീക്കോട്, സാജിദ് എം റഷീദ്, അന്‍ഷിദ് നരിക്കുനി, ബാദുഷ ഫൈസല്‍, നജീബ് തവനൂര്‍ നേതൃത്വം നല്‍കി.
