എം എസ് എം ഫുട്‌ബോള്‍ മീറ്റ്
കണ്ണൂര്‍: എം എസ് എം ഹൈസെക് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്‌ബോള്‍ മീറ്റില്‍ മാട്ടൂല്‍ ശാഖ ചാമ്പ്യന്മാരായി. കണ്ണൂര്‍ റണ്ണറപ്പായി. മികച്ച ഗോള്‍കീപ്പറായി മാട്ടൂലിന്റെ സാജിദും മികച്ച കളിക്കാരനായി കണ്ണൂരിന്റെ അക്മലും തെരഞ്ഞെടുക്കപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ടി മുഹമ്മദ് നജീബ്, അഷ്‌റഫ് മമ്പറം, നാസര്‍ ധര്‍മടം പ്രസംഗിച്ചു. റാഫി പേരാമ്പ്ര, യാസര്‍ ബാണോത്ത്, എം എസ് എം ജില്ലാ പ്രസിഡന്റ് ജസീല്‍ പൂതപ്പാറ, സെക്രട്ടറി റബീഹ് മാട്ടൂല്‍ ട്രോഫികള്‍ വിതരണം ചെയ്തു. ശബീബ് വളപട്ടണം, അഫീഫ്, ഫയാസ് കരിയാട്, ഫൗസാന്‍ ബാണോത്ത്, ഫായിസ് കരിയാട്, ബാസിത് തളിപ്പറമ്പ നേതൃത്വം നല്‍കി.