എം എസ് എം ഫുട്ബാള്‍ മത്സരം; വയനാട് ജേതാക്കള്‍
കോഴിക്കോട്: എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തില്‍ – ഫൂട്‌സാല്‍- പാലക്കാടിനെ പരാജയപ്പെടുത്തി വയനാട് ജേതാക്കളായി. എം എസ് എം ജില്ലാ ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. എം എസ് എം മുന്‍ സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ ഉദ്ഘാടനം ചെയ്തു. എം എസ് എം പ്രസിഡന്റ് ജസീം സാജിദ്, ഫഹീം പുളിക്കല്‍, ഫറോക്ക് ആര്‍ യു എ കോളജ് പ്രിന്‍സിപ്പല്‍ ഷഹദ് ബിന്‍ അലി പ്രസംഗിച്ചു. എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട, ജസിന്‍ നജീബ്, സമാഹ് ഫാറൂഖി, ഷഫീഖ് എടത്തനാട്ടുകര, ഷഹീം പാറന്നൂര്‍, അന്‍ഷിദ് നരിക്കുനി, ഡാനിഷ് അരീക്കോട്, ബാദുഷ തൊടുപുഴ, ഷാഹിദ് നല്ലളം, സാജിദ് ഈരാറ്റുപേട്ട സമ്മാനങ്ങള്‍ വിതരണം ചെയ്തു.