4 Thursday
December 2025
2025 December 4
1447 Joumada II 13

കുടുംബ വ്യവസ്ഥിതി തകര്‍ക്കുന്ന ആശയങ്ങളെ നിരാകരിക്കണം – എം എസ് എം


ഫാറൂഖ് കോളജ്: കുടുംബ വ്യവസ്ഥിതി തകര്‍ക്കുന്ന ആശയങ്ങളെ നിരാകരിക്കണമെന്നും സാമൂഹിക കെട്ടുറപ്പിനെയും കുടുംബ വ്യവസ്ഥിതിയെയും തകര്‍ക്കുന്ന ആശയങ്ങളാണ് സിനിമാ സംവിധായകന്‍ ജിയോ ബേബി പ്രചരിപ്പിക്കുന്നതെന്നും എം എസ് എം ഫാറൂഖ് കോളജില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. തന്റെ സിനിമയിലൂടെ വിവാഹ മോചനങ്ങള്‍ നടക്കുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും വൈവാഹികേതര ബന്ധങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന നിലപാടുകളാല്‍ കുപ്രസിദ്ധനാണ് ജിയോ ബേബി. സിനിമകളിലൂടെ ഇത്തരം അജണ്ടകള്‍ പ്രചരിപ്പിക്കുന്നത് സമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നും അതിനാല്‍ അത്തരം ആശയങ്ങള്‍ നിരാകരിക്കണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട ഉദ്ഘാടനം ചെയ്തു. സംസ്ഥാന ക്യാമ്പസ് കണ്‍വീനര്‍ സി പി അബ്ദുസ്സമദ് പ്രസംഗിച്ചു. ഐ ജി എം ഭാരവാഹികളായ റുഫൈഹ തിരൂരങ്ങാടി, അസ്‌ന പുളിക്കല്‍, എം എസ് എം സംസ്ഥാന ഭാരവാഹികളായ നുഫൈല്‍ തിരൂരങ്ങാടി, ഫഹീം പുളിക്കല്‍, ബാദുഷ തൊടുപുഴ, നജീബ് തവനൂര്‍, നിഹാല്‍ മയ്യേരി, സിദ്ദീഖ് വള്ളുവമ്പ്രം, സഫ്ദറലി നാടഞ്ചേരി, നിബ്‌റാസുല്‍ഹഖ് പ്രസംഗിച്ചു.

Back to Top