എം എസ് എം എറണാകുളം ജില്ല അജ്മല്‍ ഹാദി പ്രസി, അബ്ദുല്ല അദ്നാന് സെക്രട്ടറി
കൊച്ചി: എം എസ് എം 2021-24 കാലയളവിലേക്കുള്ള ജില്ലാ ഭാരവാഹികളെ കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. അജ്മല്‍ ഹാദി (പ്രസിഡന്റ്), അബ്ദുല്ല അദ്നാന് (സെക്രട്ടറി), അഹമ്മദ് ജാഫര്‍ ഫാറൂഖി (ട്രഷറര്‍), മുബാറക് മാഞ്ഞാലി, റിസ്വാന് എടവനക്കാട്, അജ്മല്‍ ഫോര്‍ട്ട് കൊച്ചി (വൈ.പ്രസി), സഹല്‍ പള്ളുരുത്തി, ഫര്ഹാന് കാഞ്ഞിരമറ്റം, അല്‍ത്താഫ് ഫാറൂഖി (ജോ.സെക്രട്ടറി), അബ്ദുര്‍റഹ്മാന്‍ ആലുവ, അസ്ലം മക്കാര്‍, നജീഹ് ആലുവ, അബ്ദുല്‍ഹാദി കാക്കനാട്, മുഹമ്മദ് ഫാഹിസസ്, ഷാക്കിര്‍ (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. ജില്ലാ തിരഞ്ഞെടുപ്പ് സമിതി ചെയര്മാന് സിജാദ് കൊച്ചി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്വ ജില്ലാ സെക്രട്ടറി എം കെ ശാക്കിര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രതിനിധി അദീബ് പൂനൂര് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷഹീര്‍ വെട്ടം, ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ഫിറോസ് കൊച്ചി, ജില്ലാ സെക്രട്ടറി അയ്യൂബ് എടവനക്കാട് പ്രസംഗിച്ചു.