13 Friday
June 2025
2025 June 13
1446 Dhoul-Hijja 17

വയോധികര്‍ക്കൊപ്പം ഈദാഘോഷിച്ചു


എറണാകുളം: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ എടവനക്കാട് ഇല്ലത്തുപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന പി എച്ച് സി സെന്റര്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം പെരുന്നാളാഘോഷിച്ച് എം എസ് എം പ്രവര്‍ത്തകര്‍ മാതൃകയായി. അന്തേവാസികള്‍ക്ക് വിഭവസമൃദ്ധമായ പെരുന്നാള്‍ ഭക്ഷണം വിതരണം ചെയ്തു. സെന്ററിലേക്കാവശ്യമായ കിടക്കകള്‍, പാത്രങ്ങള്‍, ഗ്ലാസ്സുകള്‍ തുടങ്ങിയവയും കൈമാറി. ഹെഡ്‌നഴ്‌സ് നവ്യ ജോഫ് ഏറ്റുവാങ്ങി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് വി ബി അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. കെ കെ റിസ്‌വാന്‍ അധ്യക്ഷത വഹിച്ചു. കെ എസ് ആദില്‍, സൂപ്രണ്ട് ഉദയകുമാര്‍, ശുക്കൂര്‍ മാസ്റ്റര്‍, ഇബ്‌റാഹിം പുളിക്കല്‍ പ്രസംഗിച്ചു. കെ എ അയ്യൂബ്, അന്‍സില്‍ മീരാന്‍, പി എസ് സനീര്‍, ഹാശിര്‍, എ എസ് മുഹമ്മദ് ഫര്‍ഹാന്‍, കെ എഫ് മുഹമ്മദ് ഫാഇസ്, എ എ അഫ്ത്താബ്, എ എ ആദില്‍, എ എ അല്‍അമീന്‍, എന്‍ എം റിസ്‌വാന്‍, കെ എ അമ്മാര്‍ അലി പങ്കെടുത്തു.

Back to Top