എം എസ് എം എഡ്യുകാരവന്‍ യാത്ര തുടങ്ങി
കണ്ണൂര്‍: ജില്ലാ എം എസ് എമ്മിന്റെ എഡ്യുകാരവന്‍ പദ്ധതി കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ശബീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് അവരുടെ താമസസ്ഥലത്ത് പഠനോപകരണങ്ങള്‍ എത്തിച്ചുനല്‍കുന്നതാണ് പദ്ധതി. എം എസ് എം ജില്ലാ സെക്രട്ടറി റബീഹ് മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ജില്ലാ കണ്‍വീനര്‍ ഇജാസ് ഇരിണാവ്, ശബീബ് വളപട്ടണം, ബാസിത്ത് തളിപറമ്പ് പ്രസംഗിച്ചു.