എം എസ് എം മോറല്‍ ക്യാമ്പ്

മലപ്പുറം: എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വാഴക്കാട് കാരുണ്യ ഭവനില്‍ സംഘടിപ്പിച്ച റസിഡന്‍ഷ്യല്‍ മോറല്‍ ക്യാമ്പ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി അബ്ദുല്‍അസീസ് തെരട്ടമ്മല്‍ ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട, ലുഖ്മാന്‍ പോത്തുകല്ല്, ഫഹീം പുളിക്കല്‍, ഹിഷാം തച്ചണ്ണ, സല്‍മാന്‍ ഫാറൂഖി, സഹീര്‍ വെട്ടം, അഫ്താഷ് ചാലിയം പ്രസംഗിച്ചു. സമാപന സെഷന്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം എസ് എം ജില്ലാ പ്രസിഡന്റ് ശഹീര്‍ പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഉസാമ സി എ, ഫഹീം ആലുക്കല്‍, നജീബ് തവനൂര്‍, ജാബിര്‍ വാഴക്കാട്, സഹല്‍ ആലുക്കല്‍, മുഹ്‌സിന്‍ കുനിയില്‍ പ്രസംഗിച്ചു.
