2 Monday
December 2024
2024 December 2
1446 Joumada II 0

ഓണ്‍ലൈന്‍ ഗെയിം ചൂഷണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം – എം എസ് എം


മലപ്പുറം: ഓണ്‍ലൈന്‍ ഗെയിം ചൂഷണങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് മലപ്പുറം ഈസ്റ്റ് ജില്ല എം എസ് എം ഹയര്‍ സെക്കന്ററി വിദ്യാര്‍ഥി സമ്മേളനം -ഹൈസെക്ക് ആവശ്യപ്പെട്ടു. ‘ഉണരേണ്ട കാലം; ഉണര്‍ത്തേണ്ട പാഠം’ പ്രമേയത്തില്‍ അരീക്കോട്ട് സംഘടിപ്പിച്ച സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്്‌വ ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യാഖാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈ. പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി, ജില്ലാ സെക്രട്ടറി കെ അബ്ദുല്‍ അസീസ്, എം എസ് എം സംസ്ഥാന സെക്രട്ടറി ഫഹീം പുളിക്കല്‍, ജില്ലാ സെക്രട്ടറി ഫഹീം ആലുക്കല്‍, ഐ എസ് എം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട്, ഐ ജി എം ജില്ലാ സെക്രട്ടറി ലുത്ഫ കുണ്ടുതോട് പ്രസംഗിച്ചു.
വിവിധ സെഷനുകള്‍ക്ക് എം എസ് എം സംസ്ഥാന ജന. സെക്രട്ടറി ആദില്‍ നസീഫ് ഫാറൂഖി, ഡോ. ജാബിര്‍ അമാനി, ഫൈസല്‍ നന്മണ്ട, ത്വയ്യിബ് ഒമാനൂര്‍, ഹിഷാം തച്ചണ്ണ, മുഹ്സിന പത്തനാപുരം, അലി മദനി മൊറയൂര്‍, റാഫി പേരാമ്പ്ര നേതൃത്വം നല്‍കി.
സമാപന സമ്മേളനത്തില്‍ കെ എന്‍ എം ജില്ലാ ട്രഷറര്‍ അബ്ദുല്‍കരീം സുല്ലമി, ഐ എസ് എം ജില്ലാ സെക്രട്ടറി ലത്തീഫ് മംഗലശ്ശേരി, എം എസ് എം ജില്ലാ പ്രസിഡന്റ് ശഹീര്‍ പുല്ലൂര്‍, നജീബ് തവനൂര്‍, ഫാസില്‍ ആലുക്കല്‍, ഉസാമ തൃപ്പനച്ചി, റോഷന്‍ പൂക്കോട്ടുംപാടം, അജ്മല്‍ പോത്തുകല്ല്, ജംഷാദ് എടക്കര, തമീം എടവണ്ണ, ഹബീബ് കാട്ടുമുണ്ട, അന്‍ജിദ് അരിപ്ര, അജ്മല്‍ കൂട്ടില്‍, ആദില്‍ കുനിയില്‍, സഹല്‍ ആലുക്കല്‍, മുഹ്‌സിന്‍ കുനിയില്‍, ജൗഹര്‍ കെ അരൂര്‍, ആസാദ് തെക്കുംപുറം, റഫീഖ് അകമ്പാടം, എന്‍ എം മുസ്തഫ, ഐ ജി എം ജില്ലാ പ്രസിഡന്റ് അഫീഫ അരീക്കോട്, വി പി ഫസ്‌ന, തഹ്‌സീന്‍ മഞ്ചേരി, ശിഫ ബിന്‍ത് ശാഫി പ്രസംഗിച്ചു.

Back to Top