എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
എടവണ്ണ: ജില്ലയിലെ സ്‌കൂളുകളില്‍ സ്ഥിരാധ്യാപകരുടെ കുറവ് വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുന്നുണ്ടെന്നും ഇത് ഉടനെ പരിഹരിക്കണമെന്നും എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ‘ഡിഫൈന്‍’ ആവശ്യപ്പെട്ടു. എല്‍ പി എസ് എ അടക്കം റാങ്ക് ലിസ്റ്റുകള്‍ ഉണ്ടായിട്ടും അധ്യാപക നിയമനത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അമാന്തം ഒഴിവാക്കി വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണം. കണ്‍വെന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് ഫാറൂഖി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശഹീര്‍ പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഫഹീം പുളിക്കല്‍, സവാദ് പൂനൂര്‍, ലുഖ്മാന്‍ പോത്തുകല്ല്, നദീര്‍ മൊറയൂര്‍, ഡാനിഷ് അരീക്കോട്, ജില്ലാ സെക്രട്ടറി ഫഹീം ആലുക്കല്‍, ട്രഷറര്‍ നജീബ് തവനൂര്‍, റോഷന്‍ പൂക്കോട്ടുംപാടം, ജൗഹര്‍ കെ അരൂര്‍, അജ്മല്‍ പോത്തുകല്ല്, സഹല്‍ മുബാറക്, മുഹ്‌സിന്‍ കുനിയില്‍, ഹബീബ് കാട്ടുമുണ്ട, റഫീഖ് അകമ്പാടം, തമീം എടവണ്ണ, അന്‍ജിദ് അരിപ്ര, അജ്മല്‍ കൂട്ടില്‍, അബ്‌സം കുണ്ടുതോട് പ്രസംഗിച്ചു.