എം എസ് എം ജില്ലാ നേതൃസംഗമം
മലപ്പുറം: ഹിജാബിന്റെ പേരില്‍ വിദ്യാര്‍ഥിനികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ നടപടി ശരിവെച്ച കര്‍ണാടക ഹൈക്കോടതി നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ല നേതൃസംഗമം അഭിപ്രായപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് ഫാറൂഖി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശഹീര്‍ പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഫഹീം പുളിക്കല്‍, ജില്ലാ സെക്രട്ടറി ഫഹീം ആലുക്കല്‍, ഡാനിഷ് അരീക്കോട്, നജീബ് തവനൂര്‍, റോഷന്‍ പൂക്കോട്ടുംപാടം, ജൗഹര്‍ കെ അരൂര്‍, അന്‍ജിദ് അരിപ്ര, അജ്മല്‍ കൂട്ടില്‍, സഹല്‍ ആലുക്കല്‍, മുഹ്‌സിന്‍ കുനിയില്‍, തമീം എടവണ്ണ, റഫീഖ് അകമ്പാടം, ആസാദ് തെക്കുംപുറം പ്രസംഗിച്ചു.