എം എസ് എം ജില്ലാ നേതൃപരിശീലന ക്യാമ്പ്
കല്‍പ്പറ്റ: വിദ്യാര്‍ഥികള്‍ക്കിടയില്‍ പിടിമുറുക്കുന്ന ലഹരി മാഫിയകള്‍ക്കെതിരെ ജില്ലയിലെ സ്‌കൂള്‍, കോളജ് കാമ്പസുകളില്‍ എം എസ് എം രഹസ്യ സ്‌ക്വാഡുകള്‍ രൂപീകരിക്കുമെന്ന് ജില്ലാ നേതൃപരിശീലന ക്യാമ്പ് അറിയിച്ചു. സര്‍ക്കാര്‍ ഏജന്‍സികളുമായും പ്രാദേശിക ലഹരിവിരുദ്ധ ജാഗ്രതാ സമിതികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുവാനും സ്‌ക്വാഡ് അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുവാനും തീരുമാനിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് അബ്ദുസ്സലീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി പി ജസീല്‍ അധ്യക്ഷത വഹിച്ചു. എം എസ് എം സംസ്ഥാന സെക്രട്ടറി ഫഹീം പുളിക്കല്‍, സജ്ജാദ് ഫാറൂഖി ആലുവ, കെ മുഫ്‌ലിഹ്, എ മുഹമ്മദ് ഷാനിദ്, ടി അല്‍ത്താഫ്, എം അബ്ഷര്‍ ഷര്‍ബിന്‍, കെ നസീല്‍ ഹൈദര്‍, ഇ കെ ഷബിന്‍ഷാദ് പ്രസംഗിച്ചു.
