എം എസ് എം ധാര്‍മിക സദസ്സ്
മഞ്ചേരി: ഹിജാബിന്റെ പേരില്‍ വിദ്യാര്‍ഥിനികളുടെ വിദ്യഭ്യാസം നിഷേധിക്കുന്നത് മതേതര ഇന്ത്യക്ക് അപമാനമാണെന്ന് എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ധാര്‍മിക സദസ്സ് അഭിപ്രായപ്പെട്ടു. ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തിലേക്കും വസ്ത്ര സ്വാതന്ത്ര്യത്തിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണ്. സി പി അബ്ദുസ്സമദ് വിഷയാവതരണം നടത്തി. ജില്ല പ്രസിഡന്റ് ശഹീര്‍ പുല്ലൂര്‍, സെക്രട്ടറി ഫഹീം ആലുക്കല്‍, ട്രഷറര്‍ നജീബ് തവനൂര്‍, ജൗഹര്‍ കെ അരൂര്‍, എന്‍ എം മുസ്തഫ, സഹല്‍ ആലുക്കല്‍, ജംഷാദ് എടക്കര, അജ്മല്‍ കൂട്ടില്‍, അന്‍ജിദ് അരിപ്ര പ്രസംഗിച്ചു.
