വര്‍ഗീയ ധ്രുവീകരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം – എം എസ് എം
പുളിക്കല്‍: കേരളക്കരയില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തി വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള നിരന്തര ശ്രമങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നും ഇതിന് നേതൃത്വം നല്‍കുന്നവരെ ഒറ്റപ്പെടുത്താന്‍ കേരളം ഒന്നിക്കണമെന്നും എം എസ് എം സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
കളമശ്ശേരി ബോംബ് സ്‌ഫോടന പശ്ചാത്തലത്തില്‍ മാധ്യമങ്ങളടക്കം മുസ്‌ലിം പ്രതിയുടെ പേരിനായി തിടുക്കം കൂട്ടിയത് ഇസ്‌ലാമോഫോബിയ എത്രത്തോളം വേരൂന്നി എന്നുള്ളതിന് തെളിവാണ്. മുസ്‌ലിം വിരുദ്ധത പൊതുബോധമായി മാറുന്നതിനെതിരെ കൂട്ടായ പരിശ്രമങ്ങള്‍ അനിവാര്യമാണെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. പുളിക്കല്‍ എബിലിറ്റി കാമ്പസില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ ടി വി ഇബ്‌റാഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. നുഫൈല്‍ തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി കെ പി സകരിയ, എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ്, ട്രഷറര്‍ ജസിന്‍ നജീബ്, നദീര്‍ കടവത്തൂര്‍, ഫഹീം പുളിക്കല്‍, ഷഫീഖ് അസ്ഹരി, നജാദ് കൊടിയത്തൂര്‍, ഷഹീം പാറന്നൂര്‍, ഡാനിഷ് അരീക്കോട്, അന്‍ഷിദ് നരിക്കുനി, ബാദുഷ തൊടുപുഴ, നജീബ് തവനൂര്‍, ഹിജാസ്, അമീന്‍ ഷാ, സല്‍മാന്‍, ഫഹീം ആലുക്കല്‍, ഹാമിദ് സനിന്‍, അക്തര്‍, സഹീര്‍, അജ്മല്‍, അല്‍ത്താഫ്, നഹീം പ്രസംഗിച്ചു.