2 Wednesday
July 2025
2025 July 2
1447 Mouharrem 6

അതിരുവിടുന്ന വ്യക്തിസ്വാതന്ത്ര്യം അരാജകത്വമുണ്ടാക്കും – എം എസ് എം


കണ്ണൂര്‍: പരിധിയില്ലാത്തതും അതിരുവിടുന്നതുമായ വ്യക്തിസ്വാതന്ത്ര്യത്തിനുള്ള വാദങ്ങള്‍ നിരര്‍ഥകമാണെന്നും ഇത്തരം വ്യക്തിസ്വാതന്ത്ര്യം അരാജകത്വമുണ്ടാക്കുമെന്നും എം എസ് എം സംസ്ഥാന കൗണ്‍സില്‍ സമ്മേളനം അഭിപ്രായപ്പെട്ടു.
വ്യക്തി നന്നായാല്‍ കുടുംബം നന്നാകും. കുടുംബം നന്നായാല്‍ സമൂഹവും നന്നാകും. വ്യക്തിയുടെ മൂല്യത്തകര്‍ച്ച കുടുംബത്തെയും സമൂഹത്തെയും ബാധിക്കും. വ്യക്തിത്വത്തി ന്റെ പ്രധാന വളര്‍ച്ച വിദ്യാര്‍ഥി ഘട്ടത്തിലാണ്. കാമ്പസുകളില്‍ ശീലിക്കുന്ന ധാര്‍മിക, സാംസ്‌കാരിക ചിന്തകളാണ് വ്യക്തിത്വരൂപീകരണത്തില്‍ പങ്കുവഹിക്കുക. എല്ലാ വിദ്യാര്‍ഥി സംഘടനകളും ധാര്‍മികചിന്ത വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ക്ക് ഊന്നല്‍ നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
രണ്ടു ദിവസങ്ങളിലായി നടന്ന കൗണ്‍സില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന സെക്രട്ടറി ആദില്‍ നസിഫ്, ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് റാഫി പേരാമ്പ്ര, ജസീന്‍ നജീബ് പ്രസംഗിച്ചു. സമാപന സമ്മേളനം കെ വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ് അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ്, എം ജി എം സംസ്ഥാന എക്‌സീക്യുട്ടീവ് അംഗം കെ പി ഹസീന, ഐ ജി എം സംസ്ഥാന വൈസ് പ്രസിഡന്റ് കെ സുഹാന, ട്രഷറര്‍ ജസീന്‍ നജീബ്, അബ്ദുല്‍ ശരീഫ് തിരൂര്‍, ലുഖ്മാന്‍ പോത്തുകല്ല്, നദീര്‍ കടവത്തൂര്‍, ഷഫീഖ് അസ്ഹരി, നദീര്‍ മൊറയൂര്‍, ഫഹീം പുളിക്കല്‍, നജാദ് കൊടിയത്തൂര്‍, സവാദ് പൂനൂര്‍, അന്‍ഷിദ് നരിക്കുനി, ഷഹീം പാറന്നൂര്‍, ദാനിഷ് അരീക്കോട്, റാഫിദ് ചെറവന്നൂര്‍, ബാദുഷ ഫൈസല്‍ പ്രസംഗിച്ചു.

Back to Top