എം എസ് എം ഏരിയ കണ്‍വന്‍ഷന്‍

മഞ്ചേരി: ലിംഗസമത്വത്തിന്റെ പേരില്‍ വിദ്യാര്‍ഥികളില്‍ സദാചാരമില്ലായ്മ വളര്‍ത്തുന്ന നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പി ന്മാറണമെന്ന് എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഏരിയ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ല വൈ.പ്രസിഡന്റ് വി ടി ഹംസ ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ് മുഖ്യാതിഥിയി. ജില്ലാ പ്രസിഡന്റ് ശഹീര്‍ പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സമാഹ് ഫാറൂഖി, ഡാനിഷ് തെരട്ടമ്മല്‍, ജില്ല സെക്രട്ടറി ഫഹീം ആലുക്കല്‍, റോഷന്‍ പൂക്കോട്ടുംപാടം, ജൗഹര്‍ കെ അരൂര്‍, സഹല്‍ മുബാറക്ക്, മുഹ്‌സിന്‍ കുനിയില്‍, ജംഷാദ് എടക്കര, അജ്മല്‍ കൂട്ടില്‍, മുഹൈമിന്‍ വാഴക്കാട് പ്രസംഗിച്ചു.
